വിവാഹഭ്യര്‍ഥന നിരസിച്ചു: കുപിതനായ 19കാരന്‍ അഞ്ച് കാല്‍നടയാത്രക്കാരെ കുത്തി പരിക്കേല്‍പ്പിച്ചു
വിവാഹഭ്യര്‍ഥന നിരസിച്ചു: കുപിതനായ 19കാരന്‍ അഞ്ച് കാല്‍നടയാത്രക്കാരെ കുത്തി പരിക്കേല്‍പ്പിച്ചു
19കാരന്‍ അഞ്ച് കാല്‍നടയാത്രക്കാരെ കുത്തി പരിക്കേല്‍പ്പിച്ചു. വിവാഹഭ്യര്‍ഥന നിരസിച്ച കാരണത്തലാണ് യുവാവിന്റെ ഈ ക്രൂരത. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.
നാഗ്പൂര്‍ സ്വദേശി ഹൃത്വിക് സോമേഷ് വിലാസ് പറട്ടിന്റെ ആക്രമണത്തില്‍ രാജു നന്ദവര്‍, ജിതേന്ദ്ര മോഹദിഖര്‍, രമേഷ് നിഗര, പ്രതീഷ് കപ്രെ, ശെഖാവത്ത് അന്‍സാരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
യുവാവും ഒരു പെണ്‍കുട്ടിയും തമ്മില്‍ കോളേജില്‍ വെച്ച് പ്രണയത്തിലായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടി പഠനം നിര്‍ത്തി ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ഇതോടെ ഇരുവരും തമ്മില്‍ അകലുകയും ചെയ്തു.
ഹൃത്വിക് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കണ്ട് വിവാഹഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി അത് നിരസിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ യുവാവ് കാല്‍നടയാത്രക്കാരായ അഞ്ചു പേരെ കുത്തുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റവരെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Leave a Reply
You must be logged in to post a comment.