സഹോദരിയുടെ വിവാഹത്തിന് അവധി നല്‍കില്ല; യുവഡോക്ടര്‍ തൂങ്ങി മരിച്ചു

സഹോദരിയുടെ വിവാഹത്തിന് അവധി നല്‍കില്ല; യുവഡോക്ടര്‍ തൂങ്ങി മരിച്ചു

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവഡോക്ടര്‍ ആത്മഹത്യ ചെയ്തു. കര്‍ണ്ണാടകയിലെ റോഹത്തിലുളള പോസ്റ്റ് ഗ്രാഡുവേറ്റ് ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സംഭവം. എം.ഡി വിദ്യാര്‍ഥിയായ ഒന്‍കാറെന്ന മുപ്പതുകാരനാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചത്.

കര്‍ണാടകയില്‍ നിന്നുള്ള ഒന്‍കാര്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അവധി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, വകുപ്പ് മേധാവി അവധി അനുവദിച്ചിരുന്നില്ല. ഇതില്‍ മനംനൊന്ത് ഓംകാര്‍ വ്യാഴാഴ്ച രാത്രിയോടെ ഹോസ്റ്റലിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഡിപ്പാര്‍ട്ട്മെന്റ് മേധാവി പലപ്പോഴും ഓംകാറിനോട് മോശമായി പെരുമാറിയിരുന്നു എന്നതും ആത്മഹത്യക്കു കാരണമെന്നാണ് ബന്ധുക്കളുടെയും സഹപാറികളുടെയും ആരോപണം. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

നിരന്തരമായ മനസിക പീഡനമാണ് ഓംകാര്‍ പീഡിയാട്രിക്ക് വിഭാഗം മേധാവിയില്‍ നിന്നും നേരിട്ടിരുന്നത് എന്ന് ബന്ധുക്കള്‍ പറയുന്നു. അതേസമയം, ആത്മഹത്യവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ പ്രതിയായ വകുപ്പു മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഓംകാറിന്റെ സഹപാറികള്‍ പ്രതിഷേധിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment