ബീഫ് സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു: തമിഴ്‌നാട്ടില്‍ മുസ്ലീം യുവാവിന് ക്രൂരമര്‍ദ്ദനം

ബീഫ് സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു: തമിഴ്‌നാട്ടില്‍ മുസ്ലീം യുവാവിന് ക്രൂരമര്‍ദ്ദനം

ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശനാക്കിയതായി ആരോപണം. തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

മുഹമ്മദ് ഫൈസാന്‍ (24)എന്ന യുവാവാണ് ഫെയ്‌സ്ബുക്കില്‍ ബീഫ് സൂപ്പിന്റെ ചിത്രം പോസ്റ്റുചെയ്യുകയും അതിന്റെ സ്വാദിനെപ്പറ്റി വിവരിക്കുകയും ചെയ്തത്. തുടര്‍ന്ന് ഒരുകൂട്ടം ആളുകള്‍ യുവാവിന്റെ വീട്ടിലെത്തുകയും എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. തര്‍ക്കത്തിനൊടുവിലാണ് അവര്‍ യുവാവിനെ മര്‍ദ്ദിച്ചത്.

അവശനിലയിലായ ഇയാളെ പിന്നീട് നാഗപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തത്. എന്‍.ദിനേഷ് കുമാര്‍, ആര്‍. അഗതിയന്‍, എ.ഗണേഷ്‌കുമാര്‍, എം. മോഹന്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment