മുംബെെയില്‍ മലയാളി യുവാവ് അമ്മയെ തലയ്ക്കടിച്ചു കൊന്നു
മുംബെെയില്‍ മലയാളി യുവാവ് അമ്മയെ തലയ്ക്കടിച്ചു കൊന്നു
മുംബൈയ്ക്കടുത്ത വസായിയിൽ കഴിഞ്ഞ ദിവസം ഉണ്ടായത് ഹൃദയഭേദകമായ സംഭവമാണ്. പെറ്റമ്മയുടെ ജീവനെടുത്ത് ഇരുപത്തി നാലുകാരനായ മലയാളി യുവാവ്.64 കാരിയായ ലതാ നായരാണ് മകനാൽ ദാരുണ അന്ത്യം ഏറ്റുവാങ്ങേണ്ടി വന്നത്.
കൊല്ലപ്പെട്ട ലതയ്ക്ക് നാലു മക്കളാണ്.മൂന്നു പെൺമക്കളെ വിവാഹം ചെയ്തയച്ച ശേഷം ജോലിയില്ലാത്ത ഇളയ മകൻ അമിത് നായരോടൊപ്പം മുംബൈയിൽ കഴിയുകയായിരുന്നു.തനിക്ക് അത്താണിയാകുമെന്ന് ആ അമ്മ പ്രതീക്ഷ മകന്റെ പതിവ് പക്ഷേ മദ്യപിച്ചെത്തി അമ്മയോട് കലഹിക്കലായിരുന്നു.
കൊല നടന്ന ദിവസം രാത്രി ഒരുമണിക്ക് പതിവുപോലെ മദ്യപിച്ചെത്തി നിർത്താതെ കോളിംഗ് ബെൽ അടിച്ചെങ്കിലും ലത വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല.എന്നാൽ പുറത്തുനിന്ന് ബഹളം വച്ചതോടെ അടുത്തുള്ളവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായി ലത വാതിൽ തുറന്നു കൊടുക്കുകയായിരുന്നു.
എന്നാൽ അകത്തുകടന്ന ഇയാൾ വാതിൽ തുറക്കാൻ താമസിച്ചതുമായി ബന്ധപ്പെട്ട് അമ്മയോട് കലഹിക്കുകയായിരുന്നു.തുടർന്ന് പ്രകോപിതനായ അമിത് ലതയുടെ തല ശക്തിയായി ചുമരിൽ ഇടിപ്പിക്കുകയായിരുന്നു.ഇതാണ് മരണകാരണമായത്.പുലർച്ചെ5.30 ഓടെ അമിത് തന്നെയാണ് മരണവിവരം സഹോദരിമാരെ വിളിച്ച് അറിയിച്ചത്.
അവർ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് ഇയാളെ കസ്റ്റടിയിലെടുക്കുകയായിരുന്നു.ഇൻ്റ്യൻ ശിക്ഷാനിയമം സെക്ഷൻ302 ആണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.ഇയാളെ ഇന്ന് വസായി കോടതിയിൽ ഹാജരാക്കും.
Leave a Reply
You must be logged in to post a comment.