യുവാവിനെ കുത്തിക്കൊന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയില്‍




യുവാവിനെ കുത്തിക്കൊന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയില്‍

കൊല്ലം: യുവാവിനെ കുത്തിക്കൊന്ന പ്രതികളെ മണിക്കൂറുകള്‍ ക്കുള്ളില്‍ പോലീസ് പിടികൂടി. മരുത്തടി കന്നിമേല്‍ചേരി ഓംചേലില്‍ കിഴക്കതില്‍ ഉണ്ണിയുടെ മകന്‍ വിഷ്ണുവാണ് (29) മരിച്ചത്.

കൊല്ലം ജില്ലയിലെ പള്ളിക്കാവ് ജവാന്‍മുക്കിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കാവ് സ്വദേശി പ്രകാശ്, ഇയാളുടെ മകന്‍ രാജപാണ്ഡ്യന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഇന്ന് രാവിലെ മരിച്ച വിഷ്ണുവും പ്രകാശനും തമ്മില്‍ വാക്കേറ്റവും അടിപിടിയും നടന്നിരുന്നു. ഈ സംഭവത്തിന്‌ ശേഷം വീട്ടില്‍ പോയ പ്രകാശന്‍ മകന്‍ രാജയും കൂട്ടി തിരികെ വന്നാണ് വിഷ്ണുവിനെ കുതി കൊലപ്പെടുത്തിയത്.

ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് വിഷ്ണുവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. നെഞ്ചില്‍ ഏറ്റ കുത്താണ് മരണകാരണം.

ചോരവാര്‍ന്ന് റോഡില്‍ കിടന്ന വിഷ്ണുവിനെ ശക്തികുളങ്ങര പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാ നായില്ല. സംഭവ ശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ച ഇവരെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

ലോക്ക് ഡൌണ്‍ കാരണം റോഡില്‍ പോലീസിന്‍റെ കര്‍ശന പരിശോധന കാരണം ഇവര്‍ കാല്‍നടയായി അഷ്ടമുടിക്കായലിലെ കടവിലെത്തി അവിടെ നിന്ന് കുരീപ്പുഴയ്ക്ക് രക്ഷപ്പെടാനായിരുന്നു നീക്കം.

എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധ നയില്‍ ഇവരുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരി ശോധനയില്‍ പിടികൂടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*