മൂന്നു മാസം മുന്‍പ് വിവാഹിതയായ യുവതി ആറ്റില്‍ചാടി
മൂന്നു മാസം മുന്‍പ് വിവാഹിതയായ യുവതി ആറ്റില്‍ചാടി

ആലപ്പുഴ: യുവതി ആറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നര കിലോമീറ്ററോളം ഒഴുകിയ യുവതിയെ രക്ഷപെടുത്തി. മാ​ല​ക്ക​ര സ്വ​ദേ​ശി​നി 26കാ​രി​യാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ആ​റാ​ട്ടു​പു​ഴ പാ​ല​ത്തി​ല്‍​നി​ന്ന് ചാ​ടി​യ​ത്.

മൂന്നു മാസം മുന്‍പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വഴ ക്കിട്ടു വീടുവിട്ടിറങ്ങിയ യുവതി പമ്പയാറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഒ​ന്ന​ര കി.​മീ. അ​ക​ലെ ഇ​ട​നാ​ട് പാ​ല​ത്തി​നു​സ​മീ​പ​ത്തെ പു​റ​ത്തോ​ത്ത് ക​ട​വി​ല്‍ യു​വ​തി മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട് സ​മീ​പ​വാ​സി​ക​ള്‍ നി​ല​വി​ളി​ച്ച​തു കേ​ട്ട് ഓ​ടി എ​ത്തി​യ ഇ​ട​നാ​ട് പു​റ​ത്തോ​ത്ത് വീ​ട്ടി​ല്‍ രാ​ജ​ഗോ​പാ​ല​ന്‍ മ​ക്ക​ളാ​യ അ​ജി​ത് രാ​ജ്, അ​രു​ണ്‍ രാ​ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിതിനെ തുടര്‍ന്ന് പോലീസും അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം യുവതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*