യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍




യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍



കാസര്‍ക്കോട് പെരിയയില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ക്കോട് പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്‍റെ ഭാര്യ അനുവിനെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുപത്തിരണ്ട് വയസായിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയായ അനുവിന്‍റെയും മഹേഷിന്‍റെയും പ്രണയ വിവാഹമായിരുന്നു. രണ്ട് വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇരുവര്‍ക്കും ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്.




വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply