കുപ്പികൾ കൊണ്ട് വിസ്മയമൊരുക്കി ഒരു കാത്തിരിപ്പ് കേന്ദ്രം

കുപ്പികൾ കൊണ്ട് വിസ്മയമൊരുക്കി ഒരു കാത്തിരിപ്പ് കേന്ദ്രം

പാഴ് വസ്തുവായ കുപ്പികൾ കൊണ്ട് തറമേക്കാവിന് തണലൊരുക്കി ഒരു കൂട്ടം യുവാക്കൾ. തൃപൂണിത്തുറ വൈക്കം റൂട്ടിൽ തറമേൽക്കാവ് ബസ്റ്റോപ്പിൽ (കിണർ )എത്തിയാൽ ആരും നോക്കി നിന്ന് പോവും.

വിസ്മയ ദൃശ്യമായ കാത്തിരിപ്പ് കേന്ദ്രം 16 കൂട്ടം ചെറുപ്പക്കാർ ചേർന്നാണ് നിർമിച്ചത്. ബി എസ് ബി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ അംഗങ്ങളായ ഇവർ 700 കുടിവെള്ള കുപ്പികൾ ചേർത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നും കോവിഡ് -19 ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ലോക്ക്ഡൗൺ സമയത്ത് ഇവർ ശേഖരിച്ചു. തറമേൽക്കാവ് നിവാസികളുടെ ദീർഘകാല സ്വപ്നമായ ഒരു കാത്തുനിൽപ്പ് കേന്ദ്രം അങ്ങനെ സാക്ഷാത്കരി ക്കുകയായിരുന്നു.

ഇരുമ്പ് പൈപ്പുകൾ കൊണ്ട് ഫ്രെയിം ഒരുക്കി, ടങ്ങീസ്സുകൾ കൊണ്ട് കുപ്പികൾ കോർത്തു, കാറിന്റെ പാഴ് ടയറുകൾ കൊണ്ട് ഇരിപ്പിടങ്ങൾ ഒരുക്കി, ഇങ്ങനെയെല്ലാം ക്ലബ് അംഗങ്ങൾ തന്നെ ചെയ്തു. ഷെഡിൽ പൂച്ചെടികൾ, ഉപയോഗിച്ച ടയറുകളിൽ നിർമ്മിച്ച സീറ്റുകൾ, കോവിഡ് -19 ബോധവൽക്കരണ ബോർഡുകൾ, ഏറ്റവും പുതിയ വാർത്തകൾ പ്രദർശിപ്പിക്കുന്ന ഒരു ന്യൂസ് ബോർഡ് എന്നിവകൊണ്ട് വളരെ പ്രത്യേകത ഉള്ളതാണ് ഈ കാത്തിരിപ്പ് കേന്ദ്രം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*