1.5 ലക്ഷം രൂപയുടെ വിദേശ മദ്യവുമായി യുവാവ് പിടിയില്‍

പെരുമ്പാവൂർ: 286 കുപ്പി വിദേശ മദ്യവുമായി ഇടുക്കി ജില്ല, മന്നാംകണ്ടം വില്ലേജ്, അടിമാലി കരയില്‍, കൊരങ്ങാട്ടി ഭാഗത്ത് മുത്താരംക്കുന്ന് അംഗന്‍വാടിക്ക് സമീപം മാവേലിപുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ മോഹനന്‍ മകന്‍ 29 വയസ്സുള്ള സനില്‍ എന്ന യുവാവിനെ പെരുമ്പാവൂര്‍ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റ് ഭാഗത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ പുലര്‍ച്ചെ മാഹിയില്‍ നിന്ന് നികുതി വെട്ടിച്ച് അമിതലാഭത്തില്‍ വില്പന നടത്തുക എന്ന ഉദ്ദേശത്തോടെ വാങ്ങിയ 286 കുപ്പി വിദേശ മദ്യം കേരളത്തില്‍ എത്തിച്ച് അവധി ദിവസങ്ങളും ഉത്സവ സീസണുകളും വില്‍പന ലക്ഷ്യം വച്ച് പ്രതി തന്‍റെ പ്രൈവറ്റ് കാറില്‍ കൊണ്ട് വരികയാണ് ഉണ്ടായത്.

കാറില്‍ പ്രത്യേകമായി നിര്‍മ്മിച്ച അറയില്‍ ചാക്കില്‍ നിറച്ചാണ് വിദേശ മദ്യം കടത്താന്‍ ശ്രമിച്ചത്. ആലുവ റൂറല്‍ ജില്ലാപോലീസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസിന്‍റെ നിര്‍ദ്ദേശാനുസരണം നടത്തുന്ന ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്‍റെ ഭാഗമായി പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ബിജുമോന്‍. കെ യുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച സ്പെഷ്യല്‍ കോബിങ്ങ് ടീം പരിശോധനയിലാണ് പ്രതി പിടിയിലായത്.പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഫൈസല്‍ പി.എ, എസ്.ഐ ബേസില്‍ തോമസ്, ശശി എൻ.പി , എ.എസ്.ഐമാരായ ശിവാസ്, രാജേന്ദ്രന്‍, അനില്‍, പൊലീസുകാരായ ദിലീപ്, നൗഷാദ്, സുബൈര്‍, പ്രീജിത്ത്, ഷര്‍നാസ്, അരുണ്‍, അന്‍സാര്‍ എന്നിവര്‍ അടങ്ങിയ പോലീസ് സംഘമാണ് വാഹന പരിശോധനക്കിടെ പ്രതിയെ പിടികൂടിയത്.

പ്രതിയെ ചോദ്യം ചെയ്തതില്‍ ഇടുക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റ് ഇതിന്‍റെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു. സംഘാങ്ങള്‍ക്കിടയില്‍ ബ്രാണ്ടിമൊല്ല എന്നറിയപ്പെടുന്ന പ്രതി സനലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്തുന്നതാണെന്ന് പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment