പിതാവ് ലിംഗമാറ്റ ശസ്ത്രക്രിയയെ എതിര്‍ത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

പിതാവ് ലിംഗമാറ്റ ശസ്ത്രക്രിയയെ എതിര്‍ത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ചെന്നൈയിലെ മണലിയിലാണ് സംഭവം. ബിസിഎ ബിരുദധാരിയായിരുന്ന വിരുഗമ്പാക്കം സ്വദേശിയായ ഗജേന്ദ്രന്റെ മകന്‍ പാര്‍ത്ഥസാരഥി (21) ആണ് ആത്മഹത്യ ചെയ്തത്.

പാര്‍ത്ഥസാരഥി കുറച്ചുനാളായി ജോലിയ്ക്കൊന്നും ശ്രമിക്കാതെ വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു. എന്നാല്‍ മകന്റെ സ്വഭാവത്തില്‍ അടുത്തിടെ വന്ന മാറ്റങ്ങള്‍ മാതാപിതാക്കളെ ആശങ്കയിലാക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് താന്‍ ലിംഗമാറ്റശസ്ത്രിക്രിയ നടത്താന്‍ പോകുകയാണെന്ന് പാര്‍ത്ഥസാരഥി വീട്ടുകാരെ അറിയിച്ചത്. പിതാവ് ഇതിനെ എതിര്‍ത്തതോടെ പാര്‍ത്ഥസാരഥി വീട്ടുകാരോട് കലഹിച്ച് അവിടെനിന്നിറങ്ങിപ്പോയി.

തുടര്‍ന്ന് പാര്‍ത്ഥസാരഥി ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്കൊപ്പം മണാലിയിലുണ്ടെന്ന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് ഗജേന്ദ്രന്‍ അറിഞ്ഞത്. ഇതോടെ പിതാവ് അവിടെയെത്തി മകനോട് കൂടെ വരാന്‍ ആവശ്യപ്പെട്ടെങ്കിലും പാര്‍ത്ഥസാരഥി അതിന് തയ്യാറായില്ല. ശേഷം താന്‍ അടുത്ത ദിവസം വീണ്ടുമെത്തുമെന്ന് പറഞ്ഞ് ഗജേന്ദ്രന്‍ മടങ്ങിയതിന് പിന്നാലെ പാര്‍ത്ഥസാരഥി മുറിയിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ മണാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment