കാറ്റിൽ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Lucknow Murder Case

കാറ്റിൽ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കനത്ത കാറ്റിൽ മരം മറിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്‍റെ മുകളിലേക്ക് കാറ്റില്‍ മരം മറിഞ്ഞു വീഴുകയായിരുന്നു.

ഈ മാസം എട്ടാം തീയതി വൈകിട്ട് മുട്ടത്തിപറമ്പ് മാർക്കറ്റിന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. കഞ്ഞിക്കുഴി പഞ്ചായത്തില്‍ ശാരദാഭവനിൽ ശശിധരന്റെ മകൻ ശരൺകുമാർ(22)ആണ് മരിച്ചത്.

ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശരൺ ബിടെക് ബിരുദധാരിയായ ശരണ്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ് :അംബിക. സഹോദരി: ശാരിക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment