ടി ടി ഇ യെ കണ്ട് പേടിച്ച് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം
ടി ടി ഇ യെ കണ്ട് പേടിച്ച് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം
ടി ടി ഇ യെ കണ്ട് ഓടുന്ന നിന്നും ചാടിയ യുവാവ് ട്രെയിനിനടിയിൽ പെട്ട് മരിച്ചു. ടിക്കറ്റ് എടുക്കാതെയാണ് ഇയാൾ ട്രെയിനിൽ കയറിയത്. ട്രെയിൻ വിട്ട ശേഷമാണ് ടി ടി ഇ പരിശോധനയ്ക്കു വരുന്നത് യുവാവ് കണ്ടത്.
ടി ടി ഇ യെ കണ്ട് പേടിച്ച യുവാവ് ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. ബുധനാഴ്ച്ച രാവിലെ മഥുരയിലെ നറൗലി പാലത്തിന്റെയടുത്ത് വെച്ചായിരുന്നു സംഭവം.
മദ്യപ്രദേശിലെ ടിക്മാർഗ് സ്വദേശിയാണ് മരണമടഞ്ഞ സഞ്ജു(20). കൂട്ടുക്കാരനോടൊപ്പം ദിവസവേതന ജോലിക്ക് ലുധിയാനായിലേക്ക് പോകുമ്പോൾ ആയിരുന്നു ദാരുണ അന്ത്യം.
ടി ടി ഇ യെ കണ്ട് പേടിച്ച സഞ്ജു പരിഭ്രാന്തൻ ആവുകയും ട്രെയിനിൽ നിന്ന് ചാടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഉടൻ തന്നെ മറ്റു യാത്രക്കാർ അപായച്ചങ്ങല വലിക്കുകയും ട്രെയിൻ നിർത്തുകയും ചെയ്തു.
ഏകദേശം രണ്ട് മണിക്കുറോളം ട്രെയിനിന്റെ വീലിനിടയിൽ യുവാവ് കുടുങ്ങി കിടന്നു. സഞ്ജുവിനെ പുറത്തെടുത്തപ്പോൾ തന്നെ ഏറ്റവും അടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. പണമില്ലാത്തതിനാൽ ഞങ്ങൾ ടിക്കറ്റ് എടുത്തില്ലായിരുന്നു.
റ്റി റ്റി ഇ യുടെ കൈയിൽ അകപ്പെടാതിരിക്കാൻ ട്രെയിനിൽ കയറിയ ഉടനെ തന്നെ ഞങ്ങൾ രണ്ടു ഭാഗങ്ങളിലേക്ക് മാറി. ട്രെയിൻ നിർത്തിയപ്പോൾ മാത്രമാണ് അപകടത്തിൽപ്പെട്ടത് സഞ്ജു അപകടത്തിൽപ്പെട്ട കാര്യം അറിയുന്നതെന്ന് സുഹൃത്ത് മൻസൂർ പറഞ്ഞു.
Leave a Reply
You must be logged in to post a comment.