ബീച്ചിലെത്തിയ യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; നാല് പേര്‍ പിടിയില്‍

ബീച്ചിലെത്തിയ യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; നാല് പേര്‍ പിടിയില്‍

സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. വെള്ളിയാഴ്ച വൈകിട്ട് വര്‍ക്കല ബീച്ചിലെത്തിയ യുവാവിനെയാണ് സദാചാര പോലീസ് ചമഞ്ഞ് നാലുപേര്‍ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്. കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികളെന്ന് പൊലീസ് പറഞ്ഞു.

ബീച്ചിലെത്തിയ യുവാവിനെ നാലംഗസംഘം ബലമായി കാറില്‍ പിടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് വിജനമായ സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം കാറില്‍ കൊട്ടാരക്കരയില്‍ എത്തിച്ച യുവാവില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ശേഷം ഇയാളെ റോഡില്‍ ഉപേക്ഷിച്ചു.

മര്‍ദ്ദനമേറ്റ് അവശനിലയിലായ യുവാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് വര്‍ക്കല സിഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിയുകയും നാലുപേരെയും പോലീസ് പിടികൂടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply