ബാറിനുള്ളിലെ തര്‍ക്കം: കായംകുളത്ത് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തി

ബാറിനുള്ളിലെ തര്‍ക്കം: കായംകുളത്ത് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തി

കായംകുളത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തി. കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാന്‍ (25) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ കായംകുളം ഹൈവേ പാലസ് ബാറിന് പുറത്ത് വെച്ചാണ് സംഭവം.

ബാറിനുള്ളിലെ തര്‍ക്കത്തിന് ശേഷമാണ് കൊലപാതകമുണ്ടായതെന്നാണ് പൊലിസ് പറയുന്നത്. ബാറിന് പുറത്ത് സുഹൃത്തുക്കള്‍ക്ക് ഒപ്പം നിന്ന ഷമീറിനെ ഇടിച്ചിട്ട ശേഷം തലയിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി കായംകുളം പൊലീസ് അന്വേഷണം തുടങ്ങി. പ്രതികള്‍ ഉപയോഗിച്ച കാര്‍ കിളിമാനൂരില്‍ നിന്നും പൊലീസ് കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment