ചാരായം വാറ്റുന്നതിനിടെ യുവാക്കള്‍ പിടിയില്‍




ചാരായം വാറ്റുന്നതിനിടെ യുവാക്കള്‍ പിടിയില്‍

കൊല്ലം: ചാരായം വാറ്റുന്നതിനിടെ നാല് യുവാക്കളെ പോലീസ് പിടികൂടി. ശാസ്താംകോട്ട പോരുവഴിയിലാണ് സംഭവം.

പോരുവഴി ഇടയ്ക്കാട് വടക്ക് മൂവക്കോട് സ്വദേശിയായ സാബുവി​ന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നാലു യുവാക്കളെ 1.5 ലിറ്റര്‍ ചാരായവുമായി പിടികൂടിയത്. സമീപത്തുനിന്നും 20 ലിറ്റര്‍ കോടയും പിടികൂടി

ഇടയ്ക്കാട് വാറുവില്‍ ബിജുമോന്‍, സഹോദരന്‍ ബാബുരാജ്, തെങ്ങമം ചരുവിളയില്‍ കൃഷ്ണകുമാര്‍, നല്ലില പ്രദീപ് ഭവനില്‍ പ്രമോദ് എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്​റ്റ്​ ചെയ്തത്.

വീട്ടുടമസ്ഥനും മുഖ്യ പ്രതിയുമായ സാബു ഓടി രക്ഷപെട്ടു. ഇയാള്‍ ഒളിവിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ശൂരനാട് എസ്.എച്ച്‌.ഒ കെ. ശ്യാം, എസ്.ഐമാരായ ട്വിങ്കിള്‍ ശശി, ചന്ദ്രമോന്‍, സി.പി.ഒമാരായ സുധീന്ദ്രബാബു, ചന്ദ്രകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*