400 ലധികം ചാനലുകൾ കൂട്ടത്തോടെ നിരോധിച്ച് യൂട്യൂബ്
400 ലധികം ചാനലുകൾ നിരോധിച്ച് യൂട്യൂബ്. ബാലപീഡനം പ്രോല്‍സാഹിപ്പിക്കുന്ന 400ലധികം ചാനലുകളും പത്തു ലക്ഷത്തോളമുള്ള കമന്റുകളും നിരോധിച്ച് യുട്യൂബ്. കുട്ടികളുടെ നഗ്‌ന വീഡിയോസ് പ്രചരിപ്പിക്കുകയും ബാലപീഡനം പ്രോല്‍സാഹിപ്പിക്കുന്നതുമായ ചാനലുകളും കമന്റുകളുമാണ് യുട്യൂബ് നിരോധിച്ചത്.
യൂട്യൂബ് നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ബാലപീഡന സംഘങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുട്യൂബ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടി. കുട്ടികളെ ലൈംഗിക റാക്കറ്റുകളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് ഓരോ വീഡിയോകളുടേയും താഴെ വരുന്നുണ്ട്.
ബിക്കിനിയുടെ പരസ്യം തിരഞ്ഞാല്‍ കൊച്ചുകുട്ടികള്‍ അല്‍പ്പവസ്ത്രം ധരിച്ച വീഡിയോകള്‍ നിര്‍ദേശിക്കുന്ന പ്രവണതയും കണ്ടെത്തി. പെട്ടെന്ന് നോക്കിയാല്‍ സ്വാഭാവികമായ വീഡിയോ ആണെന്ന് തോന്നുമെങ്കിലും ബാലപീഡനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോസാണ് യൂട്യൂബില്‍ പ്രചരിക്കുന്നതില്‍ പലതും. ഇതോടൊപ്പം അപകടകരമായ സാഹചര്യങ്ങളില്‍ കുട്ടികള്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന വീഡിയോകളും യുട്യൂബ് നിരോധിച്ചു.
Leave a Reply
You must be logged in to post a comment.