ഹാക്കിങ്, ഫിഷിങ് വീഡിയോകള്‍ നിരോധിച്ച് യൂട്യൂബ്

ഹാക്കിങ്, ഫിഷിങ് വീഡിയോകള്‍ നിരോധിച്ച് യൂട്യൂബ്

ഗൂഗിളിന്റെ കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബില്‍ നിന്ന് ഒരു കൂട്ടം വീഡിയോകള്‍ കൂടി നീക്കം ചെയ്യുന്നു. ഹാക്കിങ് സംബന്ധിച്ച ടൂട്ടോറിയല്‍ വീഡിയോകളാണ് ഇത്തവണ നീക്കം ചെയ്യുന്നത്.

ഇതില്‍ ഓണ്‍ലൈന്‍ ഫിഷിംഗ്, ഹാക്കിങ് എന്നിവ എങ്ങനെ ചെയ്യാം എന്ന് വ്യക്തമാക്കുന്ന ആയിരക്കണക്കിന് വീഡിയോകളാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒരു കമ്പ്യൂട്ടറിന്റെ സുരക്ഷ ഭേദിച്ച് എങ്ങനെ ഹാക്ക് ചെയ്യാം എന്ന് പറയുന്ന വീഡിയോകളും ഇതിനൊടൊപ്പം നീക്കം ചെയ്തിട്ടുണ്ട്. പുതിയ വീഡിയോകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതിന്റെ പരിശോധന യൂട്യൂബ് കര്‍ശനമാക്കിയിരിക്കുകയാണ്.



പുതിയ പോളിസി പ്രകാരം ‘extremely dangerous challenges, dangerous or threatening pranks, instructions to kill or harm, hard drug use or creation, eating disorders, violent events, instructional theft എന്നീ വിഭാഗത്തില്‍ വീഡിയോ പോസ്റ്റ് ചെയ്താല്‍ ആദ്യം താക്കീത് നല്‍കും. പിന്നെ സ്ഥിരം യൂട്യൂബ് നിരോധനവും അത് അപ്ലോഡ് ചെയ്യുന്ന അക്കൗണ്ടിന് നേരിടേണ്ടി വരുന്നതായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*