പുത്തൻ ഫീച്ചറുമായി യൂട്യൂബ്

പുത്തൻ ഫീച്ചറുമായി യൂട്യൂബ്

ഇനിമുതൽ വ്യാജ വാർത്തകളും വീഡിയോകളും ഷെയർ ചെയ്യുന്നവർ ജാ​ഗ്രതൈ. വ്യാജ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സാഹചര്യം നിലവൽ ഏറെ കൂടുതലായതിനാല്‍ തടയാന്‍ പുതിയ ഫീച്ചറുമായി യൂട്യൂബ് രംഗത്തിറങ്ങുന്നു.

യുട്യൂബിലൂടെ ഏത് വിഷയങ്ങള്‍ സെര്‍ച്ച് ചെയ്യുമ്‌ബോള്‍ തന്നെ സെര്‍ച്ച് ബാറിന് കീഴില്‍ ബോക്‌സ് രൂപത്തില്‍ വിശ്വസനീയ വിവരങ്ങള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ കിടിലൻ ഫീച്ചര്‍.

വീഡിയോക്ക് മുകളിലായും സെര്‍ച്ച് ബാറിന് കീഴിലായുമാണ് ഈ പ്രത്യേക ബോക്‌സ് പ്രത്യക്ഷപ്പെടുക. ഹിന്ദിയിലും ഇംഗ്ലീഷിലും സെര്‍ച്ച് ചെയ്യുമ്‌ബോള്‍ ഈ ബോക്‌സ് നിലവിലുണ്ട്. .

പക്ഷേ മലയാളത്തില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാവില്ല. വീഡിയോ കാണുന്ന സമയത്ത് ഈ ബോക്‌സ് അപ്രത്യക്ഷമാവുകയും ചെയ്യും . ഇപ്പോൾ ഇന്ത്യയില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ച് കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും ഉപഭോക്താക്കള്‍ക്ക് മാത്രമായി ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment