യുവാവ് അധ്യാപികയുടെ തലയറുത്ത് ; തലയുമായി ഓടിയത് അഞ്ച് കിലോമീറ്ററോളം
യുവാവ് അധ്യാപികയുടെ തലയറുത്ത് ; തലയുമായി ഓടിയത് അഞ്ച് കിലോമീറ്ററോളം
യുവാവ് അധ്യാപികയുടെ തലയറുത്തു കൊന്നു. ജാര്‍ഖണ്ഡിലാണ് സംഭവം. മാനസ്സിക വൈകല്യമുള്ള യുവാവാണ് ഈ കൊടും ക്രൂരത ചെയ്തത്. ജാര്‍ഖണ്ഡിലെ സെരെകെല കര്‍സ്വാന്‍ ജില്ലയിലെ സുക്രാ ഫെസ്സ എന്ന അധ്യാപികയെയാണ് ഹരി ഹെമ്ബ്ര എന്ന യുവാവ് കൊലപ്പെടുത്തിയത്.
അധ്യാപികയുടെ സ്കൂളിന് സമീപം വെച്ചാണ് ആക്രമിക്കപ്പെട്ടത്. അധ്യാപികയുടെ തലയറുത്ത് എടുത്ത ശേഷം ഈ തലയുമായി അഞ്ച് കിലോമീറ്ററോളം ഓടി ഒരു കുറ്റിക്കാട്ടില്‍ ഒളിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഓടിപോയ ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് അധ്യാപിക പുറത്തു ഇറങ്ങിയപ്പോഴാണ് യുവാവിന്റെ ആക്രമണം ഉണ്ടായത്. മനോരോഗിയായ യുവാവ് അധ്യാപികയെ ബലം പ്രയോഗിച്ചു വലിച്ചിഴച്ച് തോടടുത്തുള്ള ഇയാളുടെ വീട്ടില്‍ എത്തിച്ച ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.
Leave a Reply