യുവാവ് ചാലിയാറിലേക്ക് ചാടി ; തിരച്ചില്‍ തുടരുന്നു
യുവാവ് ചാലിയാറിലേക്ക് ചാടി ; തിരച്ചില്‍ തുടരുന്നു
മലപ്പുറം ഇടശ്ശേരി കടവ് പാലത്തിൽ നിന്നും ചാലിയാറിലേക്ക് എടുത്തു ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു. ഞായറാഴ്ച്ച രാത്രി പത്തിന് സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് അകാരണമായി യുവാവ് എടുത്തു ചാടിയത്.
ചീക്കോട് വെട്ടുപാറ സ്വദേശി ചോലയിൽ സാമി കുട്ടി പുഷ്പ ദമ്പതികളുടെ മകനായ അരുണാണ് ചാലിയാറിലേക്ക് എടുത്തു ചാടിയത്. അന്നു തന്നെ നാട്ടുകാരും പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരുന്നു. മുങ്ങൽ വിദഗ്ദാരം സ്ഥലത്ത് പരിശോദന തുടരുകയാണ്. കനത്ത മഴയും, പുഴയിലെ ശകതമായ ഒഴുക്കും തിരച്ചിലിനെ ബാധിക്കുന്നുണ്ട്.
Leave a Reply