യുവതി പ്രസവിച്ചയുടന്‍ നവജാതശിശുവിനെ കഴുത്തറത്തു കൊന്നു
യുവതി പ്രസവിച്ചയുടന്‍ നവജാതശിശുവിനെ കഴുത്തറത്തു കൊന്നു
കോഴിക്കോട്: ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. ഇവര്‍ നാല് വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. നാണക്കേട് ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവത്തില്‍ അമ്മ റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിര്‍മലൂര്‍ പാറമുക്ക് വലിയ മലമുക്ക് കോളനിയില്‍ ഇന്ന് രാവിലെയാണ് സംഭവം.
പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിന്റെ കഴുത്തില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ കാര്യമന്വേഷിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Leave a Reply