BREAKING NEWS: യുവ്‌രാജ് സിങ് വിരമിക്കല്‍ പ്രഖ്യാപിച്ചു

BREAKING NEWS: യുവ്‌രാജ് സിങ് വിരമിക്കല്‍ പ്രഖ്യാപിച്ചു

മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവ്രാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സൗത്ത് മുംബൈയിലെ ഒരു ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് യുവി വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. 2000 മുതല്‍ 2017 വരെ നീണ്ട 17 വര്‍ഷക്കാലം ഇന്ത്യയ്ക്കായി കളിച്ച താരമാണ് യുവ് രാജ്.

ഈയിടെ അവസാനിച്ച ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ ടീമിലെടുത്തെങ്കിലും വെറും നാലു മത്സരങ്ങളില്‍ മാത്രമാണ് കളിപ്പിച്ചത്. വിരമിക്കല്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ യുവ് രാജ് സിങ് ബിസിസിഐയെ സമീപിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും നിര്‍ണായ സാന്നിധ്യമായത് യുവ് രാജായിരുന്നു.

2011 ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടിയ യുവിയായിരുന്നു ടൂര്‍ണമെന്റിലെ താരം. ഇന്ത്യയ്ക്കായി 304 ഏകദിനങ്ങള്‍ കളിച്ച യുവി 8701 റണ്‍സെടുത്തിട്ടുണ്ട്. 40 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ച താരം 1900 റണ്‍സ് നേടി. 58 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1177 റണ്‍സാണ് സമ്പാദ്യം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment