അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചേക്കുമെന്ന് യുവരാജ് സിങ്; ബിസിസിഐയുടെ അനുമതിക്കായി താരം

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചേക്കുമെന്ന് യുവരാജ് സിങ്; ബിസിസിഐയുടെ അനുമതിക്കായി താരം

മികച്ച ഓള്‍ റൗണ്ടര്‍മാരിലൊളായ യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമില്‍ ഇനിയൊരു സ്ഥാനം ലഭിക്കാന്‍ സാധ്യത ഉണ്ടായേക്കില്ലെന്ന കാരണത്താലായിരിക്കാം ഇങ്ങനെയൊരു തീരുമാനമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും ടി20യില്‍ സജീവമായി നില്‍ക്കാനാണ് തീരുമാനം. ബിസിസിഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് താരം. ഇത്തവണ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളത്തിലിറങ്ങിയ യുവരാജ് മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.

കാനഡ, അയര്‍ലന്റ്, ഹോളണ്ട് എന്നിവിടങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ ക്ഷണം കിട്ടിയിട്ടുണ്ട്. നേരത്തെ ഇര്‍ഫാന്‍ പത്താന്‍ കരീബിയന്‍ ലീഗില്‍ കളിക്കാന്‍ അനുമതി തേടിയിരുന്നു. താരംരാജ്യാന്തര ക്രിക്കറ്റില്‍ ഇതുവരെ 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment