‘നിന്നെ നിയന്ത്രിക്കുക എന്നതായിരുന്നു ഗ്രൗണ്ടില്‍ നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ട്’; താരത്തിന് യുവിയുടെ രസകരമായ മറുപടി

‘നിന്നെ നിയന്ത്രിക്കുക എന്നതായിരുന്നു ഗ്രൗണ്ടില്‍ നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ട്’; താരത്തിന് യുവിയുടെ രസകരമായ മറുപടി

മുംബൈ: യുവ് രാജ് സിങ്ങിന്റെ വിരമിക്കല്‍ ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം നിരാശയിലാഴ്ത്തിയിരുന്നു. മാത്രമല്ല അദ്ദേഹത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നിട്ടുണ്ടായിരുന്നത്. എന്നാല്‍ തിരിച്ച് ശ്രീശാന്തിന് യുവി നല്‍കിയ മറുപടി തമാശയായിരുന്നു.

ആദ്യം യുവിക്ക് ആശംസ അറിയിച്ച് ശ്രീശാന്ത് ട്വീറ്റ് ചെയ്തു. അത് ഇങ്ങനെയായിരുന്നു ‘എനിക്കു മാത്രമല്ല, പുതുതലമുറയ്ക്ക് കൂടി പ്രചോദനം നല്‍കിയ താരമാണ് യുവി. ജീവിതത്തില്‍ എന്തെല്ലാം തടസ്സങ്ങള്‍ മുന്നില്‍ വന്നുവോ അതിനെയെല്ലാം മറികടന്നു മുന്നോട്ടുപോയി.

സാധാരണ താരങ്ങളില്‍ നിന്ന് ഇതിഹാസ താരങ്ങളെ വ്യത്യസ്തരാക്കുന്നത് അതാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു ഇതിഹാസ താരമാണ്. ഒരുപാട് സ്നേഹവും ബഹുമാനവും’. യുവിയോടൊപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു ശ്രീശാന്തിന്റെ ഈ ട്വീറ്റ്. അതിന് യുവരാജ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘ആശംസകള്‍ക്ക് നന്ദി.

എന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഞാന്‍ അഭിമുഖീകരിച്ച ഒരു ബുദ്ധിമുട്ടിയ കാര്യം നിന്നെ ഗ്രൗണ്ടില്‍ നിയന്ത്രിക്കുക എന്നതായിരുന്നു, പ്രത്യേകിച്ച് ഞാന്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്ന സമയത്ത്’. എന്നാല്‍ യുവിയുടെ ട്വീറ്റില്‍ അതീവ സന്തോഷവാനാണ് ശ്രീ. മാത്രമല്ല യുവിക്ക് കീഴില്‍ കളിച്ചതിന്റെ ഓര്‍മ്മകളും താരം പങ്കുവെയ്ക്കുകയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment