യുവ്‌രാജിനൊപ്പം ആ പന്ത്രണ്ടാം നമ്പര്‍ ജഴ്‌സിയും വിരമിക്കണം; ഗംഭീര്‍

യുവ്‌രാജിനൊപ്പം ആ പന്ത്രണ്ടാം നമ്പര്‍ ജഴ്‌സിയും വിരമിക്കണം; ഗംഭീര്‍

ഇന്ത്യയിലെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്‌സ്മാനായ യുവ്‌രാജ് സിങ്ങിന്റെ വിരമിക്കല്‍ ക്രിക്കറ്റ് ലോകത്തിന് വലിയ നിരാശയായിരുന്നു. വൈകാരികമായ പ്രസംഗത്തിലൂടെയായിരുന്നു യുവിയുടെ വിടവാങ്ങല്‍. ക്രിക്കറ്റാണ് തനിക്ക് എല്ലാം നേടി തന്നത്. അസാധ്യമായതെല്ലാം സാധ്യമാകുമെന്ന് പഠിപ്പിച്ചത്.

2000ത്തില്‍ കളിക്കാന്‍ അവസരം നല്‍കിയ സൗരവ് ഗാംഗുലിയ്ക്കും സുഹൃത്തും മുന്‍ ഇന്ത്യന്‍ നായകനുമായ എം.എസ് ധോണിയ്ക്കും നന്ദി പറയുന്നു. സച്ചിനൊപ്പം കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കണക്കാക്കുന്നു.

യുവ് രാജ് പറഞ്ഞു. അതിനിടെ താരത്തിന് ആശംസകളറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. യുവ്‌രാജ് സിങ്ങിനെ പ്രകീര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്തെത്തി.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാണ് യുവ്‌രാജ് സിങ്ങെന്ന് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. യുവ്‌രാജിനോടുള്ള ആദരമായി അദ്ദേഹത്തിന്റെ പന്ത്രണ്ടാം നമ്പര്‍ ജഴ്‌സി ബിസിസിഐ പിന്‍വലിക്കണമെന്നും ഗംഭീര്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

എനിക്ക് താങ്കളെ പോലൊരു ചാമ്പ്യനായി ബാറ്റ് ചെയ്യാനായെങ്കില്‍ എന്ന വാചകത്തോടെയാണ് ഗംഭീര്‍ ട്വീറ്റ് അവസാനിപ്പിക്കുന്നത്. കൂടാതെ കോഹ്‌ലി, വിവിഎസ് ലക്ഷ്മണ്‍, സെവാഗ്, ബുംറ, റോബിന്‍ ഉത്തപ്പ, ഹര്‍ഭജന്‍ സിങ് എന്നിവരും യുവിയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment