ഇനി പോലീസ് ക്യാമറകളെ മാത്രമല്ല പൊതു ജനങ്ങളുടെ മൊബൈല്‍ ക്യാമറകളേയും പേടിക്കേണ്ടി വരും

ഇനി പോലീസ് ക്യാമറകളെ മാത്രമല്ല പൊതു ജനങ്ങളുടെ മൊബൈല്‍ ക്യാമറകളേയും പേടിക്കേണ്ടി വരും നിയമലംഘനങ്ങള്‍ക്ക്‌ നേരെ ക്ലിക്ക് ചെയ്യു സമ്മാനം നേടൂ…

നഗരത്തിലെ കുറ്റവാളികളേയും, മയക്കുമരുന്ന് ലോബികളേയും ഒതുക്കാന്‍ സിറ്റി പോലീസ് രൂപീകരിച്ച ഓപ്പറേഷന്‍ ബോള്‍ട്ടിന് തുടക്കമായി. നഗരത്തിലെ ഗതാഗത ലംഘനങ്ങള്‍ക്ക് പൂട്ടിടാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ. സഞ്ചയ്കുമാര്‍ ഐപിഎസ് തന്നെ സീറോ അവറുമായി നേരിട്ട് രംഗത്തിറങ്ങി.

നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ പലപ്പോഴും ഗതാഗത ലംഘടനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കമ്മീഷണര്‍ തന്നെയാണ് അതിന് പരിഹാരം കാണാനായി സീറോ അവര്‍ പദ്ധതി ആവിഷ്‌കരിച്ചത്. ആദ്യ ഘട്ടത്തില്‍ കമ്മീഷണര്‍ തന്നെ ശനിയാഴ്ചത്തെ സീറോ അവറായ 9 മണി മുതല്‍ 10 മണി വരെ റോഡിലിറങ്ങി നിയമലംഘകരെ കൈയോടെ പിടികൂടി.

അങ്ങനെ ഒരുമണിക്കൂര്‍ കൊണ്ട് നിയമം ലംഘിച്ച 750 വാഹന ഉടമകളെ പിടികൂടി വാണിംഗ് നല്‍കി വിട്ടയച്ചു. ഇനിയുള്ള ദിവസങ്ങളില്‍ പല സമയങ്ങളിലായി സീറോ അവര്‍ പരിശോധന നടത്തുമെന്നും നിയമലംഘനം നടത്തുന്നവരില്‍ നിന്നും പിഴ ഉള്‍പ്പെടെ ഈടാക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

ഇനി പോലീസ് ക്യാമറകളെ മാത്രമല്ല പൊതു ജനങ്ങളുടെ മൊബൈല്‍ ക്യാമറകളേയും പേടിക്കേണ്ടി വരും, ടിസി വിജില്‍ (ട്രിവാന്‍ഡ്രം സിറ്റിസണ്‍ വിജില്‍) വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചു. പോലീസ് നിരീക്ഷണവും, ക്യാമറയും ഉള്ളയിടങ്ങില്‍ മാത്രമല്ല. നഗരത്തില്‍ ഇനി എവിടെയും ഗതാഗത നിയമ ലംഘനം ഉണ്ടായാല്‍ നടപടി ഉറപ്പ് .

അതിന് പൊതു ജനങ്ങളുടെ സഹകരമാണ് സിറ്റി പോലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടുന്നത്. നഗരത്തില്‍ ഉണ്ടാകുന്ന ഗതാഗത നിയമലംഘനങ്ങളും മറ്റും നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ നിങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ടിസി വിജില്‍ വാട്ട്‌സ് അപ്പ് നമ്പരായ 9497945000 ല്‍ ചിത്രങ്ങള്‍ അയച്ചാല്‍ നടപടി ഉറപ്പെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

സ്ഥിരം ഗതാഗത നിയമ ലംഘനങ്ങളായ ചുവപ്പ് ലൈറ്റ് കത്തിയാലുമുള്ള ട്രാഫിക് സിഗ്നല്‍ മുറിച്ച് കടക്കല്‍ , ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത്. അമിത വേഗത്തിലും , അപകടരമായ ഡ്രൈവിംഗ് എന്നിവ കാരണം കാല്‍നടയാത്രാക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങി ഏത് തരത്തിലുമുള്ള ഗതാഗത നിയമലംഘനവും ഇതിലൂടെ അറിയിക്കാം.

വിവരങ്ങള്‍ അറിയിക്കുന്നവരുടെ വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കും. ഇത് കൂടാതെ നഗരത്തില്‍ ഗതാഗത സംബന്ധമായ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങളും ഇതിലൂടെ അറിയിക്കാമെന്ന് കമ്മീഷണര്‍ അറിയിച്ചു.

ക്ലിക്ക് ചെയ്യു സമ്മാനം നേടൂ…

ടിസി വിജിലിലേക്ക് മികച്ച ചിത്രങ്ങളും , നിര്‍ദ്ദേശങ്ങളും അറിയിക്കുന്നവര്‍ക്ക് പ്രത്യേക റിവാര്‍ഡും കമ്മീഷണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ആഴ്ചയിലും മികച്ച ഫോട്ടോയോ നിര്‍ദ്ദേശമോ നല്‍കുന്ന മൂന്ന് പേര്‍ക്ക് ഗുഡ് സാമര്‍ത്ഥ്യന്‍ (ഗുഡ് സിറ്റിസണ്‍) പുരസ്‌കാരവും നല്‍കും. ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മികച്ചതാണെങ്കില്‍ ഗതാഗത പരിഷ്‌കരണത്തിന് ആക്കാര്യവും പരിഗണിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment