പൂനെയില്‍ കുടിലുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് 4 കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

പൂനെയില്‍ കുടിലുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് 4 കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ പൂനെയില്‍ മതിലിടിഞ്ഞ് വീണ് 15 മരണം. ഇന്ന് പുലര്‍ച്ചെ പുണെയിലെ കോന്ദ്വ മേഖലയിലാണ് അപകടം. 60 അടിയോളം ഉയരമുള്ള മതില്‍ തകര്‍ന്നാണ് അപകടം സംഭവിച്ചത്. ആളുകള്‍ താമസിച്ചിരുന്ന തകര ഷെഡ്ഡുകള്‍ക്ക് മുകളിലേക്ക് മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

കനത്തെ മഴയെ തുടര്‍ന്നാണ് മതില്‍ തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴും നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എത്രപേര്‍ അപകടത്തില്‍പ്പെട്ടിരിക്കാമെന്നതിന് ഇതുവരെ കൃത്യമായ സൂചന ലഭിച്ചിട്ടില്ല.

മരിച്ചവരില്‍ 9 പുരുഷന്മാരും ഒരു സ്ത്രീയും നാല് കുട്ടികളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഹാര്‍, ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെടവരെന്ന് പുണെ ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*