പ്രശസ്ത സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ ബാബു നാരായണന്‍ (59) അന്തരിച്ചു. ഇന്ന് രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

അനില്‍ ബാബു എന്ന ഇരട്ടസംവിധായകരില്‍ ഒരാളാണ് ബാബു നാരായണന്‍. സംവിധായകന്‍ അനില്‍ കുമാറുമായി ചേര്‍ന്ന് ‘അനില്‍ ബാബു’വെന്ന പേരില്‍ 24 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

അനഘ എന്ന ചിത്രമായിരുന്നു ഇദ്ദേഹം ആദ്യം സംവിധാനം ചെയ്തത്. മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്‍, പട്ടാഭിഷേകം, ഇങ്ങനെ ഒരു നിലാപക്ഷി, രഥോത്സവം, മയില്‍പ്പീലിക്കാവ്, മന്നാടിയാര്‍പ്പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍ തുടങ്ങിയവയാണ് ഇവരുടെ പ്രധാനചിത്രങ്ങള്‍.

2004ല്‍ പുറത്തിറങ്ങിയ ‘പറയാം’ എന്ന ചിത്രത്തിനുശേഷം സംവിധാനത്തില്‍ നിന്ന് വിട്ടുനിന്നു. പറയാം ആയിരുന്നു അനില്‍- ബാബു കൂട്ടുകെട്ടിലിറങ്ങിയ അവസാന ചിത്രം. 2013ല്‍ ഒരിടവേളക്ക് ശേഷം ‘നൂറ വിത്ത് ലവ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തി. ഈ ചിത്രമായിരുന്നു ബാബു നാരായണന്‍ അവസാനമായി സംവിധാനം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*