അമിത വേഗതയില്‍ ആഡംബരകാറില്‍ പാഞ്ഞ് താരപുത്രന്‍; പിഴയടപ്പിച്ച് കേരള പോലീസ്
അമിത വേഗതയില്‍ ആഡംബരകാറില്‍ പാഞ്ഞ് താരപുത്രന്‍; പിഴയടപ്പിച്ച് കേരള പോലീസ്
അമിത വേഗതയില്‍ ആഡംബരകാറില്‍ പാഞ്ഞ താരപുത്രനെ പിടികൂടി കേരള പോലീസ്. കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ അമിത വേഗതയിലെത്തിയ ആഡംബര കാര്‍ പൊലീസ് കൈകാണിച്ചിട്ടും നിറുത്താതെ പാഞ്ഞുപോകുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് പോലീസ് കാര്‍ പിടികൂടിയത്. നടന്‍ ബാബുരാജിന്റെ മകന്‍ അക്ഷയ് ആയിരുന്നു കാര്‍ ഓടിച്ചത്.
പൊലീസിന്റെ പരിശോധക സംഘം പത്താം മൈലില്‍ കാര്‍ തടഞ്ഞു. എന്നാല്‍ നിറുത്താതെ പോകുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കാറിനെക്കുറിച്ചുളള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയും കാര്‍ പിടികൂടുകയുമായിരുന്നു.
പത്താം മൈലില്‍ പൊലീസ് കൈകാണിച്ചത് കണ്ടില്ലെന്നാണ് നിറുത്താത്തതിനു കാരണമായ് അക്ഷയ് പറഞ്ഞത്.
വാഹനം പരിശേധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അമിത വേഗതയ്ക്ക് 500 രൂപ പിഴയടപ്പിച്ച് താരപുത്രനെ വിടുകയായിരുന്നു.
Leave a Reply