പത്തനംതിട്ടയില്‍ ഭൂചലനം ; ജനങ്ങള്‍ ഭീതിയില്‍
പത്തനംതിട്ടയില്‍ ഭൂചലനം ; ജനങ്ങള്‍ ഭീതിയില്‍
പത്തനംതിട്ട: അടൂര്‍ മേഖലയില്‍ രാവിലെ ചെറിയ തോതില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. രാവിലെ പത്തരയോടെയായിരുന്നു ഭൂമികുലുക്കം അനുഭവപ്പെട്ടത്. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളിലും പാലമേല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലുമാണ് ഭൂമികുലുക്കം ഉണ്ടായത്.ചില വീടുകള്‍ക്ക് വിള്ളലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഭൂചലന വാര്‍ത്തയുടെ പേരില്‍ ജനങ്ങള്‍ പരിഭ്രമിക്കേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Leave a Reply
You must be logged in to post a comment.