ആലപ്പുഴയില്‍ നാലംഗ സംഘം നവവധുവിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി
ആലപ്പുഴയില്‍ നാലംഗ സംഘം നവവധുവിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി
ആലപ്പുഴ: നവവധുവിനെ പരസ്യമായി അപമാനിച്ചു യുവാക്കൾ.നാലംഗ സംഘം പരസ്യമായി യുവതിയുടെ വസ്ത്രം വലിച്ചു കീറി. മുതുകുളം ആറാട്ടുപുഴ വലിയഴീക്കലിലാണ് സംഭവം. ഒൻപതു ദിവസം മുൻപായിരുന്നു യുവതിയുടെ വിവാഹം. കുടുംബത്തോടൊപ്പം കടപ്പുറത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം.യുവതിയുടെ ഭര്‍ത്താവും സഹോദരനും പൊഴിയില്‍ ചൂണ്ടയിട്ടിരുന്നു.
അല്‍പ്പം അകലെ നില്‍ക്കുകയായിരുന്ന യുവതി ഭര്‍ത്താവിന്റെ അരികിലേക്ക് വരികയായിരുന്നു. ഈ സമയമാണ് യുവാക്കള്‍ തടഞ്ഞതും കടന്നുപിടിച്ചതും. യുവതിയുടെ കൈയ്യില്‍ ഒന്നര വയസുള്ള കുഞ്ഞുമുണ്ടായിരുന്നു.കുഞ്ഞിന്റെ കഴുതിലുണ്ടായുരുന്ന സ്വർണമാല ഇവർ പൊട്ടിക്കാൻ ശ്രമിച്ചു എന്നും ഇതു ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവിനെയും സഹോദരനെയും മർദിക്കുകയും കമ്പി കൊണ്ടു കുത്തുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.
തുടർന്ന് കടപ്പുറത്ത് നിന്നും പോകാൻ ശ്രമിച്ച ഇവരെ അക്രമിസംഘം പിന്തുടർന്ന് എത്തി ഉപദ്രവിച്ചു. യുവതിയുടെ വസ്ത്രം ഇവർ വലിച്ചു കീറി. ആ സമയം സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നു .കടപ്പുറത്ത് നിരവധിപേർ ഉണ്ടായിരുന്നെങ്കിലും ആരും തങ്ങളെ രക്ഷിക്കാൻ തയാറായില്ല എന്നും ഇവർ ആരോപിക്കുന്നു.
ദമ്പതികൾ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുകയാണ്. തൃക്കുന്നുപുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറാട്ട്പുഴ അഖില്‍ദേവ്, വലിയഴീക്കല്‍ അഖില്‍, തഴവ ശ്യാം, സഹോദന്‍ ശരത് എന്നിവരെയാണ് പിടികൂടിയത്. ഇവരെ ദമ്പതികള്‍ തിരിച്ചറിഞ്ഞു. രണ്ടുപേരെ പോലീസ് തിരയുന്നുണ്ട്.
Leave a Reply