തടവുകാര്‍ക്ക് ബോര്‍ഡിംഗ് പാസ്സ് ജയിലില്‍ വെച്ച് തന്നെ നല്‍കും
ദുബയ്: താമസ കുടിയേറ്റ നിയമലംഘകര്‍ക്ക് രാജ്യം വിടാന്‍ വിമാനത്താവളത്തിലെത്തും മുന്‍പ് ബോര്‍ഡിംങ് പാസ് ജയിലിൽ വെച്ച് തന്നെ നല്‍കുമെന്ന് ജിഡിആര്‍എഫ് എ (എമിഗ്രേഷന്‍) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. ഈ സംവിധാനം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും. ഒരു താമസ കുടിയേറ്റ വകുപ്പ് റസിഡന്‍സി നിയമം ലംഘിച്ചവര്‍ക്ക് അവരുടെ സ്വദേശത്തേക്ക് പോകുന്നതിന് മുന്‍പ് തന്നെ ജയില്‍ കേന്ദ്രത്തില്‍ നിന്ന് യാത്ര നടപടി പൂര്‍ത്തിയാക്കി കൊടുക്കുന്നത് ലോകത്ത് ആദ്യമായാണ്.
ലഗേജുകള്‍ മുന്‍കൂട്ടി തന്നെ വിമാനത്താവളത്തിലേക്ക് അയക്കും. അതിനാൽത്തന്നെ അവര്‍ക്ക് നേരിട്ട് പാസ്‌പോര്‍ട്ട് കൗണ്ടറിലേക്കും, വിമാനത്തിലേക്കും എത്തിച്ചേരാന്‍ കഴിയും.അടുത്ത വര്‍ഷം നടക്കുന്ന എക്‌സ്പാ 2020 ക്ക് മുന്‍പ് തന്നെ ഈ പദ്ധതി നടപ്പാക്കുമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു
Leave a Reply