ഇന്ത്യയ്ക്ക് തുടക്കം പതര്‍ച്ചയില്‍; രോഹിത് പുറത്ത്

ഇന്ത്യയ്ക്ക് തുടക്കം പതര്‍ച്ചയില്‍; രോഹിത് പുറത്ത്

മാഞ്ചസ്റ്റര്‍ : ഇന്ത്യയ്ക്ക് തുടക്കം പതര്‍ച്ചയില്‍. രോഹിത് ശര്‍മ്മ പുറത്തായി. ആറാം ഓവറിന്റെ അവസാന പന്തിലായിരുന്നു ഹിറ്റമാന്റെ പുറത്താവല്‍. 23ല്‍ പന്തില്‍ നിന്ന് 18 റണ്‍സ് മാത്രമെ രോഹിതിന് സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളൂ.

ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുകയായിരുന്നു. ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്താകില്ലെങ്കിലും എല്ലാ കളികളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്ന ടീമെന്ന നിലയില്‍ ഇന്ത്യക്ക് ഈ മത്സരം ജയിക്കണം.

അഞ്ചു കളികളില്‍ നിന്ന് ഇന്ത്യക്ക് ഒമ്പത് പോയന്റുള്ള ഇന്ത്യ പട്ടികയില്‍ മൂന്നാമതാണ്. ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്ന് വെസ്റ്റീന്‍ഡീസീന് പുറത്ത് പോകാം. എന്നാലും മത്സരം ജയിക്കാനുള്ള പോരാട്ട വീര്യത്തിലായിരിക്കും ഇന്ന് വിന്‍ഡീസ് പട. ആറു കളികളില്‍ നിന്ന് മൂന്നു പോയന്റ് മാത്രമാണ് വിന്‍ഡീസിന് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*