BREAKING NEWS: ജാര്‍ഖണ്ഡില്‍ നാല് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

ജാര്‍ഖണ്ഡില്‍ നാല് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

ജാര്‍ഖണ്ഡില്‍ സൈന്യം നാല് മാവോയിസ്റ്റുകളെ വധിച്ചു. സൈന്യവും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന എട്ടുമുട്ടാലിലാണ് നാളെ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു ജവാന് ജീവഹാനി സംഭവിച്ചു. നാല് ജവാന്മാര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ദുംകയിലാണ്‌ ഏറ്റുമുട്ടല്‍ ഉണ്ടായത്.

പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഏറ്റുമുട്ടലില്‍ കൂടുതല്‍ മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സൂചനയുണ്ട്. പരിക്കേറ്റ ഇവര്‍ കാട്ടില്‍ ഒളിച്ചതായാണ് സൈന്യം വിലയിരുത്തുന്നത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*