സുരേഷ് കല്ലടയ്ക്കതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ്

സുരേഷ് കല്ലടയ്ക്കതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ്

യാത്രക്കാരെ ബസ് ജീവനക്കാര്‍ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കില്ലെന്ന് പൊലീസ്. സുരേഷ് കല്ലടയ്‌ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പിടിയിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് തൃക്കാക്കര എസ്പി പറഞ്ഞു.

യാത്രക്കാരെ ആക്രമിച്ചത് തന്റെ അറിവോടെയല്ല. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും സുരേഷ് കല്ലട പോലീസിനോട് പറഞ്ഞിരുന്നു. കല്ലട ബസിലെ അതിക്രമത്തില്‍ 7 പേരാണ് അറസ്റ്റിലായത്. കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. വധശ്രമം, മോഷണശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി ഇന്നലെ രാത്രി 168 ബസുകള്‍ പരിശോധിച്ചു. പെര്‍മിറ്റ് ലംഘനം കണ്ടെത്തിയ വാഹങ്ങളില്‍നിന്നും 505000 പിഴ ഈടാക്കി. 120 ബസുകളിലാണ് പെര്‍മിറ്റ് ലംഘനം കണ്ടെത്തിയത്. കല്ലടയുടെ 20 ബസുകള്‍ക്ക് നോട്ടീസ് നല്‍കി. 43 ഏജന്‍സികള്‍ക്ക് നേരിട്ട് നോട്ടീസ് നല്‍കിയതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*