രവീന്ദ്ര കേളേക്കറെ അനുസ്‌മരിക്കുന്നു

രവീന്ദ്ര കേളേക്കറെ അനുസ്‌മരിക്കുന്നു

കൊച്ചി : ജ്ഞാനപീഠ പുരസ്‌കർത്താവായ കൊങ്കണി എഴുത്തുകാരൻ രവീന്ദ്ര കേളേക്കറെ അനുസ്മരിച്ചുകൊണ്ട് ഏപ്രിൽ 27 ശനിയാഴ്‌ച 3 ന് സെൻറ് ആൽബർട്ട്സ് കോളേജിൽ സാഹിത്യവേദി ഒരുക്കുന്നു. ആൽബർട്ടിയൻ സെന്റർ ഫോർ കൾച്ചറൽ ഹെറിറ്റേജ്, പി.ജി.കമ്മത്ത് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ കേന്ദ്ര സാഹിത്യ അക്കാദമിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കഥാകൃത്തും നോവലിസ്‌റ്റുമായ കെ. ഗോകുൽദാസ് പ്രഭു മുഖ്യാതിഥിയായി പങ്കെടുക്കും. സെൻറ് ആൽബർട്ട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. എം. എൽ. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്യും. പയ്യന്നൂർ രമേഷ് പൈ അദ്ധ്യക്ഷത വഹിക്കും. ചന്ദ്രബാബു യു. ഷെട്ടി, അജയ് കമ്മത്ത് എന്നിവർ സംസാരിക്കും.

കൊങ്കണി, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിൽ രവീന്ദ്ര കേളേക്കർ രചിച്ച പുസ്തകങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത ഭാഗങ്ങൾ അമോഘ് ജയരാജ്, പ്രൊഫ. ജി.മോഹൻ റാവു, വിദ്യാ വിജയകുമാർ, ഐശ്വര്യ ആർ.റാവു എന്നിവർ വായിക്കും. രവീന്ദ്ര കേളേക്കറെക്കുറിച്ച് ജ്യോതി കുങ്കൾക്കാർ സംവിധാനം ചെയ്‌ത്‌ ഇംഗ്ളീഷ് സബ് ടൈറ്റിലുകളോടെ കേന്ദ്ര സാഹിത്യ അക്കാദമി നിർമ്മിച്ച ഹ്രസ്വചിത്രത്തിൻറെ പ്രദർശനവും തദവസരത്തിൽ നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*