മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാനി സ്‌നിപ്പര്‍ ഷേക്ക് ലഹരി ഗുളികകളുമായി പിടിയില്‍

മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാനി സ്‌നിപ്പര്‍ ഷേക്ക് ലഹരി ഗുളികകളുമായി പിടിയില്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്നുകള്‍ എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാനി ‘സ്‌നിപ്പര്‍ ഷേക്ക്’ എന്ന് അറിയപ്പെടുന്ന മുഹമ്മദ് സിദ്ദിഖ് പിടിയില്‍. ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ പക്കല്‍ നിന്ന് 120 നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു. ഈ മാസം ആദ്യം സേലത്തു നിന്ന് മയക്ക് മരുന്ന് കടത്തിയിരുന്ന രണ്ട് യുവാക്കളെ 90 നൈട്രോസെപാം ഗുളികകളുമായി ആലുവ എക്‌സൈസ് റേഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഇയാളെ പിടികൂടിയത്.

സേലം പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നാണ് പ്രതിയുള്‍പ്പെടുന്ന സംഘം കേരളത്തില്‍ ലഹരിമരുന്നെത്തിക്കുന്നത്. യുസി കോളേജിനു സമീപം ഏജന്റിനു ലഹരി കൈമാറുന്നതിനിടയാണ് ഇയാള്‍ പിടിയിലായത്.

ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്‍സ്‌പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ ബി സജീവുമാര്‍, പ്രസന്നന്‍, ഷാഡോ ടീമംഗങ്ങളായ എന്‍ ഡി ടോമി, എന്‍.ജി അജിത് കുമാര്‍ സിഇഒമാരായ അഭിലാഷ്, സിയാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആലുവ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*