മോട്ടോര്‍വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന: ബസുകളില്‍ ക്രമക്കേട് കണ്ടെത്തി

മോട്ടോര്‍വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന: ബസുകളില്‍ ക്രമക്കേട് കണ്ടെത്തി കൊച്ചിയിലും തൃശൂരും മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ക്ക് ക്രമക്കേട് ഉള്ളതായി കണ്ടെത്തി. 25 ബസുകളിലാണ് ഇതുവരെ ക്രമക്കേട് കണ്ടെത്തിയത്. ഇപ്പോഴും ജില്ലയിലെ വിവിധ ചെക്പോസ്റ്റുകളില്‍ പരിശോധന തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മോട്ടോര്‍ വാഹനവകുപ്പ് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്. ലൈസന്‍സില്ലാതെ നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെയും നടപടിയെടുത്തും പെര്‍മിറ്റ് ചട്ടം ലംഘിച്ച ബസുകള്‍ക്ക് പിഴയും നോട്ടീസും നല്‍കിയുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശേധന.

കുട്ടിയെ ബസില്‍ മറന്ന് മാതാപിതാക്കള്‍ ഇറങ്ങിപ്പോയി

കുട്ടിയെ ബസില്‍ മറന്ന് മാതാപിതാക്കള്‍ ഇറങ്ങിപ്പോയി കുട്ടിയെ ബസില്‍ മറന്ന് മാതാപിതാക്കള്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് പേടിച്ച് കരഞ്ഞ കുട്ടിയെ കണ്ടക്ടര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. തൃശൂര്‍- കൊഴിഞ്ഞാമ്പാറ റൂട്ടിലെ ‘അമ്മ’ ബസ്സില്‍ യാത്രചെയ്ത മാതാപിതാക്കളാണ് മകള്‍ കൂടെയുണ്ടെന്ന് ഉറപ്പാക്കാതെ കൊടുവായൂരില്‍ ഇറങ്ങിയത്. ബസിലിരുന്നു കരഞ്ഞ കുട്ടിയോട് ജീവനക്കാര്‍ കാര്യംതിരക്കിയപ്പോഴാണ് അച്ഛനേയും അമ്മയേയും കാണാനില്ലെന്ന വിവരം അറിഞ്ഞത്. ഇതോടെ കണ്ടക്ടര്‍ കുട്ടിയെ പുതുനഗരം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. അതേസമയം ആലത്തൂരിലെത്തിയ മാതാപിതാക്കള്‍ ബസ് ജീവനക്കാരില്‍നിന്ന് വിവരം ലഭിച്ചതോടെ പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.

‘ഫാനി’ ചുഴലിക്കാറ്റ്: കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

‘ഫാനി’ ചുഴലിക്കാറ്റ്: കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത വ്യാഴാഴ്ചയോടെ ശ്രീലങ്കയുടെ തെക്കുകിഴക്കായി രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. കടലില്‍ രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലകളുണ്ടാവുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടിലില്‍ തീവ്ര ന്യൂനമര്‍ദം ഉണ്ടായ സാഹചര്യത്തില്‍ ശക്തമായ മഴയും കാറ്റിനും സാധ്യത ഉണ്ട് എന്നും കടലില്‍ പോയവര്‍ ഉടന്‍ തിരികെ വരണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചയ്ക്കു മുന്‍പ് തന്നെ ആഴ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള തീരത്ത് എത്തി ചേരണമെന്നും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. 29, 30, മേയ് ഒന്ന് തീയതികളില്‍ കേരളത്തില്‍ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും ഇടയുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗത ഉണ്ടാകാനും സാധ്യത ഉണ്ട്.…

കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദേശം

കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദേശം ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഓടെ ന്യൂനമർദ്ദം രൂപംകൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് 25ന് രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ട്. 1.5 മീറ്റർ മുതൽ 2.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാവുന്നതിനാൽ കടൽ പ്രക്ഷുബ്ദമാവും. മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണം. 25ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാവാനും 26ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ട്. 27ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയാവും. 28ന് കേരള തീരത്ത് മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയും തമിഴ്‌നാട് തീരത്ത് മണിക്കൂറിൽ 40 മുതൽ 50…

വര്‍ഷങ്ങളായി സ്‌നേഹിച്ച കാമുകിയെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ല: അനുജന്‍ ചേട്ടന്റെ തലയറുത്ത് കാട്ടില്‍ ഉപേക്ഷിച്ചു

വര്‍ഷങ്ങളായി സ്‌നേഹിച്ച കാമുകിയെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ല: അനുജന്‍ ചേട്ടന്റെ തലയറുത്ത് കാട്ടില്‍ ഉപേക്ഷിച്ചു അനുജന്‍ ചേട്ടന്റെ തലയറുത്ത് കാട്ടില്‍ ഉപേക്ഷിച്ചു. ആഗ്രയിലാണ് സംഭവം. കാമുകിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിനാണ് അനുജന്‍ ചേട്ടന്റെ തലയറുത്തത്. 33 കാരനായ ധര്‍മ്മേന്ദ്ര സിങ് എന്ന യുവാവാണ് 23 കാരനായ ദിനേശ് സിങിന്റെ ക്രൂരകൃത്യത്തിന് ഇരയായത്. ധര്‍മ്മേന്ദ്രയുടെ മൃതദേഹം തലവേര്‍പെട്ട നിലയില്‍ ഏപ്രില്‍ 16നാണ് ല്‍സര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള വനപ്രദേശത്തുനിന്നും പൊലീസ് കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദിനേശ് സിങ് പിടിയിലായത്. മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് ദിനേശ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ദിനേശ് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയെ വിവാഹം കഴിക്കാന്‍ ധര്‍മ്മേന്ദ്ര അനുവദിച്ചില്ല. ഭാര്യയുമായി ദിനേശ് മോശമായ ബന്ധം സ്ഥാപിച്ചിരുന്നത് ധര്‍മ്മേന്ദ്ര കണ്ടുപിടിച്ചു. ധര്‍മ്മേന്ദ്ര വീട് പണി ചെയ്യുന്നതിനു വേണ്ടി അനുജന്റെ കയ്യില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കിയില്ല.…

അങ്കമാലിയില്‍ അമ്മയുടെ വീട്ടില്‍ പതിനൊന്നുവയസുകാരി മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്

അങ്കമാലിയില്‍ അമ്മയുടെ വീട്ടില്‍ പതിനൊന്നുവയസുകാരി മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ് അങ്കമാലി കറുകുറ്റിയില്‍ പതിനൊന്നു വയസുകാരിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ പോലീസ്. കുട്ടിയുടെ അടുത്ത ബന്ധുവിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഇക്കാര്യം സമ്മതിച്ചുവെന്നും പൊലീസ് വിശദമാക്കി. എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും പെണ്‍കുട്ടിയുടേത് ആത്മഹത്യ തന്നെയാണെന്നാണ് നിഗമനം. ചാലക്കുടി ഓടാലി സ്വദേശിയായ കുട്ടിയെ കഴിഞ്ഞ 22 ന് വൈകിട്ടാണ് അമ്മ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും പിന്നീട് മൂക്കന്നൂരിലെ ആശുപത്രിയിലെത്തിച്ചതും. കുട്ടി കുളിമുറിയില്‍ തെന്നിവീണ് മരണം സംഭവിച്ചതാണെന്നാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ മൃതദേഹം പരിശോധിക്കുന്നതിനിടെ കഴുത്തില്‍ മുറിവിന്റെ പാട് കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോലീസിനെ വിളിച്ചുവരുത്തി. കുട്ടിയുടെ കഴുത്തില്‍ മുറിവിന്റെ പാട് കണ്ടത് കൊണ്ട് മരണത്തില്‍ അസ്വഭാവികത ഉണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം…

കെവിന്‍ വധക്കേസ്: ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു

കെവിന്‍ വധക്കേസ്: ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു കെവിന്‍ വധക്കേസിന്റെ വിചാരണ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരമാണ് ഇന്ന് നടന്നത്. മുഖ്യ പ്രതി ഷാനു ചാക്കോ ഉള്‍പ്പടെ ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. എന്നാല്‍ അഞ്ചാം പ്രതി ചാക്കോ ഉള്‍പ്പടെ മൂന്ന് പേരെ അനീഷ് തിരിച്ചറിഞ്ഞില്ല. പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചാണ് വിചാരണയ്ക്ക് എത്തിയത്. ഇവര്‍ രൂപമാറ്റം വരുത്തിയതിനാല്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് അനീഷ് കോടതിയില്‍ മൊഴി നല്‍കി. ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. നീനുവിന്റെ അച്ഛനും സഹോദരനും ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ വിവാഹം ചെയ്തതിലുള്ള ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വിചാരണ…

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന പാക് യുവാവ് ശ്രീനഗറില്‍ പിടിയില്‍

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന പാക് യുവാവ് ശ്രീനഗറില്‍ പിടിയില്‍ ശ്രീനഗറില്‍ കഴിഞ്ഞ ഒരു വര്‍ഷമായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന യുവാവിനെ പിടകൂടിയതായി പൊലീസ്. മുഹമ്മദ് വഖാര്‍ എന്ന പാക് പഞ്ചാബിലെ മിയാന്‍വാലി സ്വദേശിയെയാണ് കശ്മീര്‍ പൊലീസ് പിടികൂടിയത്. ഇയാള്‍ ഇന്ത്യയില്‍ നുഴഞ്ഞ് കയറി ഭീകരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ബാരാമുള്ള എസ്പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലേക്ക് 2017 ജൂലൈയില്‍ നുഴഞ്ഞ് കയറിയ ഇയാള്‍ ഒരു വര്‍ഷമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ബരാമുള്ള മേഖലയില്‍ തീവ്രവാദം പുനരുജ്ജീവിപ്പിക്കുയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു.

അപ്രതീക്ഷിതമായി പിതാവിന്റെ കാറിടിച്ചു:മൂന്നു വയസുകാരൻ മകന്റെ നില അതീവ ഗുരുതരം

അപ്രതീക്ഷിതമായി പിതാവിന്റെ കാറിടിച്ചു:മൂന്നു വയസുകാരൻ മകന്റെ നില അതീവ ഗുരുതരം ഒരു നിമിഷത്തെ അശ്രദ്ധ ഇല്ലാതാക്കുന്നത് ചിലപ്പോൾ നമുക്ക് വിലപ്പെട്ടതായിരിക്കും. അത്തരത്തിൽ ഹൃദയ ഭേദകമായ ഒരു സംഭവമാണ് ഡൽഹിയിലെ ഭാരത് നഗറിൽ വെച്ച് ഉണ്ടായത്. സംഭവം നടന്നത് ഇങ്ങനെ: സ്കൂളിൽ നിന്നും പിതാവ് വൈകിട്ട് മകനെ വിളിച്ചു കൊണ്ടുവന്നു വീടിന് മുന്നിൽ ഇറക്കി വിടുക ആയിരുന്നു. ആ സമയം ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന പിതാവ്, മകൻ റോഡ് മുറിച്ചു കടന്ന് പോയെന്ന് കരുതി കാർ എടുത്തു. നിർഭാഗ്യവശാൽ റോഡ് കടക്കാൻ ശ്രമിച്ച കുട്ടി കാറിന്റെ അടിയിൽ പെടുകയും ഇരുപത് മീറ്റർ റോഡിൽ വലിച്ചു കൊണ്ട് പോകുകയും ചെയ്തു. കാറിന്റെ അടിയിൽ പെട്ട് ജീവന് വേണ്ടി പോരാടുന്ന കുട്ടിയെ പിന്നീട് ഒരു യാത്രക്കരൻ കാണുകയും അലറി വിളിച്ചു കാർ നിർത്തിക്കുകയുമായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും…

ചീഫ്ജസ്റ്റിസിനെതിരായ ലൈംഗീക ആരോപണം; കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി സുപ്രീംകോടതി

ചീഫ്ജസ്റ്റിസിനെതിരായ ലൈംഗീക ആരോപണം; കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി സുപ്രീംകോടതി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗീക പീഡന പരാതി വഴിത്തിരിവിലേക്ക്. കേസില്‍ വന്‍ ഗൂഡാലോചന നടന്നതായാണ് സുപ്രീംകോടതി വിലയിരുത്തുന്നത്. കേസില്‍ വിശദമായ അന്വേഷണത്തിന് സിബിഐ, ഐബി ഡയറക്ടര്‍മാരെയും ഡല്‍ഹി പോലീസ് കമ്മീഷണറെയും കോടതി ചേമ്പറിലേക്ക് വിളിപ്പിച്ചു. സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. യുവതിയുടെ പരാതി വന്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് അഭിഭാഷകന്‍ ഉത്സവ് സിങ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിക്കാന്‍ ഒന്നരക്കോടി വാഗ്ദാനം ലഭിച്ചുവെന്ന് അഭിഭാഷകന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ മൂന്നംഗ ബെഞ്ച്‌ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് സിബിഐ, ഐബി ഡയറക്ടര്‍മാരെയും ഡല്‍ഹി പോലീസ് കമ്മീഷണറെയും കോടതി വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്.