ദേവസ്വം ബോർഡ് ജീവനക്കാർക്ക് ബസ് ഓൺ ഡിമാന്റ് ( bond) പദ്ധതി പ്രകാരം കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തും

ദേവസ്വം ബോർഡ് ജീവനക്കാർക്ക് ബസ് ഓൺ ഡിമാന്റ് ( bond) പദ്ധതി പ്രകാരം കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തും

തിരുവനന്തപുരം; ശബരിമലയിൽ ഡ്യൂട്ടിയിൽ ഉള്ള ജീവനക്കാർക്കായി ബസ് ഓൺ ഡിമാൻഡ് പദ്ധതി പ്രകാരം പ്രത്യേക നിരക്കിൽ പമ്പയിലേക്ക് സർവ്വീസുകൾ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

ശബരിമലയിലേക്ക് പോകുന്ന ഭക്തർക്കും ജീവനക്കാർക്കും 40 പേരിൽ കുറയാത്ത യാത്രാക്കാരുള്ള സമയങ്ങളിൽ ആവശ്യമുള്ള സർവ്വീസുകൾ നടത്താൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി. സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും 17 ദേവസ്വം ജീവനക്കാർക്ക് പമ്പയിലേക്ക് ബസ് വിടണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

കെ എസ് ആർ ടി സി യിലെ 5500 ബസുകളിൽ നിലവിൽ 2000 ബസുകൾ മാത്രം ആണ് സർവീസുകൾ നടത്തുന്നത്. അതിൽ നിന്നും ശരാശരി 30 കോടിയോളം രൂപ മാത്രമാണ് വരുമാനം ലഭിക്കുന്നത്. വരുമാനത്തിന്റെ 68% ഡീസലിന് പുറമെ സ്പെയർപാർട്സിനും അത്യാവശ്യം ചിലവുകൾക്കുമാണ് ഉപയോഗിക്കുന്നത്.

സർക്കാർ ശമ്പളം മാത്രമാണ് നൽകുന്നത്. ഇ സാഹചര്യത്തിൽ ഡീസൽ കുടിശിക പോലും നൽകാൻ ആകുന്നില്ല. ഇന്ത്യൻ ഓയിൽ കോർപറേഷന് ഇനിയും 137 കോടി രൂപ നൽകാനുണ്ട്. സാമൂഹിക പ്രതിബത്തയുടെ ഭാഗമായി ട്രൈബൽ മേഖലയിലും.

മറ്റു യാത്ര സൗകര്യം ഇല്ലാതായിടത്തും സർവീസ് നടത്തുന്നുണ്ട്.
അതിനാൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിക്ക് 40 യാത്രക്കാരില്ലാതെ സർവ്വീസ് നടത്താനാകില്ല.

ദേവസ്വം ജീവനക്കാർ സർക്കാർ ജീവനക്കാർക്ക് തുല്യം ആണ്. അവർ ഒരു മിച്ചു 35 പേരായി വന്നാലും ബോണ്ട്‌ സർവീസ് നടത്താൻ തയ്യാറാണ്. ഇ വാഹനം തിരികെ വരുമ്പോൾ യാത്രക്കാർ ഉണ്ടാകില്ല. ശരാശരി കെ എസ് ആർ ടി സി യുടെ ഒരു ബസ് ഓടിക്കുമ്പോൾ ഒരു കിലോ മീറ്ററിന് സ്പയർ പാർട്സും, ഇന്ധന ചിലവുമായി 25 രൂപയോളം വരും.

ഇ സാഹചര്യത്തിൽ 17 ദേവസ്വം ജീവനക്കാരെ മാത്രം കൊണ്ട് പോകാനാകില്ലെന്ന് ദേവസ്വം കമ്മീഷണരെയും കെ എസ് ആർ ടി സി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിപ്പോയിൽ ദേവസ്വം ജീവനക്കാർ കാണിച്ച നടപടി വാർത്ത സൃഷ്ടിക്കുന്നത് വേണ്ടിയാണ്.

ബസ് ഓൺ ഡിമാന്റ് പദ്ധതി പ്രകാരം ആവശ്യപ്പെട്ടലോ. 40 യാത്രക്കാർ ഉണ്ടെങ്കിലോ
സർവ്വീസ് നടത്താൻ കെ.എസ്.ആർ.ടി.സി തയ്യാറാണ്. ഈ രണ്ട് സൗകര്യങ്ങളും ഉപയോ​ഗിച്ച് ദേവസ്വം ബോർഡ് ജീവനക്കാർക്ക് പമ്പയിലേക്ക് യാത്ര ചെയ്യാവുന്നതാണെന്നും ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിച്ചാൽ പമ്പയിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടത്തിയതായും കെ.എസ്.ആർ.ടി.സി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*