‘അതിജീവനമല്ല നമ്മുടെ ലക്ഷ്യം പ്രതിരോധമാണ്; ഇന്ത്യയ്ക്ക് ഉപദേശവുമായി സച്ചിന്‍

‘അതിജീവനമല്ല നമ്മുടെ ലക്ഷ്യം പ്രതിരോധമാണ്; ഇന്ത്യയ്ക്ക് ഉപദേശവുമായി സച്ചിന്‍

ലോകകപ്പില്‍ ഞായറാഴ്ച പാകിസ്താനെ നേരിടാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. ക്രിക്കറ്റ് പ്രേമികളെല്ലാം തന്നെ ഒന്നടങ്കം ആകാംക്ഷയിലാണ് ടീമിന്റെ മത്സരം കാണാന്‍. എന്നാല്‍ ടീം ഇന്ത്യയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

പാക് പേസ് ബൗളര്‍മാരായ മുഹമ്മദ് ആമിറും വഹാബ് റിയാസും ലക്ഷ്യമിടുന്നത് വിരാട് കോഹ്‌ലിയേയും രോഹിത് ശര്‍മ്മയേയും ആയിരിക്കുമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഫോമിലേക്ക് തിരിച്ചെത്തിയ ആമിറിനെതിരെ നെഗറ്റീവ് മാനസികാവസ്ഥയുമായി കളിക്കരുത്. ഡോട്ട് ബോളുകള്‍ കളിക്കരുത്. അവസരം ലഭിക്കുമ്പോഴെല്ലാം ഷോട്ട് അടിക്കണം. അതിജീവനമല്ല നമ്മുടെ ലക്ഷ്യം. പ്രതിരോധിക്കുകയാണെങ്കില്‍ അതും പോസിറ്റീവ് ആയിരിക്കണം.

ആമിറിന്റേയും വഹാബിന്റേയും തന്ത്രത്തില്‍ വീഴാതെ രോഹിതും കോഹ്‌ലിയും വലിയ ഇന്നിങ്സ് കളിക്കണം. മറ്റു ബാറ്റ്സ്മാന്‍മാര്‍ ഇവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയും വേണം, സച്ചിന്‍ പറഞ്ഞു. വ്യത്യസ്തമായി ഒന്നും ചെയ്യേണ്ടതില്ല.

എല്ലാ മേഖലകളിലും അക്രമോണത്സുകത കാണിക്കണം. ശരീര ഭാഷ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ പോസറ്റീവായാണ് പ്രതിരോധിക്കുന്ന തെങ്കില്‍ നിങ്ങളുടെ ശരീര ഭാഷയില്‍ നിന്നു തന്നെ ബൗളര്‍ക്ക് നിങ്ങളുടെ ആത്മവിശ്വാസം അളക്കാനാകും. സച്ചിന്‍ അഭിമുഖത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment