വിഴിഞ്ഞം തീരസംരക്ഷണ സേനാ കേന്ദ്രത്തിന്‍റെ മേധാവിയായി കമാന്‍ഡന്‍റ് ശ്രീകുമാര്‍ ചുമതലയേറ്റു
വിഴിഞ്ഞം തീരസംരക്ഷണ സേനാ കേന്ദ്രത്തിന്‍റെ മേധാവിയായി കമാന്‍ഡന്‍റ് ശ്രീകുമാര്‍ ചുമതലയേറ്റു

തിരുവനന്തപുരം: വിഴിഞ്ഞം തീരസംരക്ഷണ സേനാ കേന്ദ്രത്തിന്‍റെ മേധാവിയായി കമാന്‍ഡന്‍റ് ശ്രീകുമാര്‍ ചുമതലയേറ്റു. കഴിഞ്ഞ 4 വര്‍ഷമായി ഈ കേന്ദ്രത്തിന്‍റെ മേധാവിയായിരുന്ന കമാന്‍ഡന്‍റ് വി.കെ.വര്‍ഗ്ഗീസില്‍ നിന്നാണ് ചുമതല എറ്റെടുത്തത്.

കൊച്ചി തീരസംരക്ഷണ സേനയുടെ സ്റ്റോര്‍ ഡിപ്പോ അധികാരിയായി പോകുന്ന കമാന്‍ഡന്‍റ് വര്‍ഗീസിന്‍റെ ഒഴിവിലാണ് ഈ നിയമനം. 1990-ല്‍ കമ്മീഷന്‍ ചെയ്ത, തീരസംരക്ഷണ സേനയുടെ 14-ാം ബാച്ച് ഓഫീസറായ കമാന്‍ഡന്‍റ് ശ്രീകുമാര്‍ ഹരിപ്പാട് സ്വദേശിയാണ്.

ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജില്‍ നിന്നും ഫിസിക്സില്‍ ബിരുദം നേടിയ അദ്ദേഹം കംബ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സൈബര്‍ നിയമം, ഷിപ്പിങ്, ദേശീയ സുരക്ഷ കോഴ്സുകള്‍ എന്നീ മേഖലകളിലും വൈദഗ്ദ്ധ്യം നേടിട്ടുണ്ട്.

മികച്ച സേവനത്തിന് 1996, 2010, 2014 എന്നീ വര്‍ഷങ്ങളില്‍ തീരസംര ക്ഷണ സേനയുടെ ഡയറക്ടര്‍ ജനറലിന്‍റെ പ്രശംസാപത്രവും മെഡലും ലഭിച്ചിട്ടുണ്ട്.

തീരസംരക്ഷണ സേനയുടെ തിരച്ചലിനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള കഴിവും, തീരദേശ സുരക്ഷ ശക്തിപ്പെടുത്താനും വേണ്ടി തന്‍റെ മുന്‍ഗാമികളുടെ പാത പിന്‍തുടരുമെന്നും അവര്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുമെന്നും കമാന്‍ഡന്‍റ് ശ്രീകുമാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*