സാധാരണക്കാരന്റെ വാഹനം ആൾട്ടോ ഹാച്ച്ബാക്ക് വിപണിയിൽ

സാധാരണക്കാരന്റെ വാഹനം ആൾട്ടോ ഹാച്ച്ബാക്ക് വിപണിയിൽ

പാവപ്പെട്ടവന്റെ പ്രിയ വാഹനം ആൾട്ടോ ഹാച്ച്ബാക്ക് വീണ്ടുമെത്തുന്നു, സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങള്‍ക്ക് കരുത്തു പകര്‍ന്ന അള്‍ട്ടോ ഹാച്ച് ബാക്കിനെ കൂടുതല്‍ കരുത്തനും ശക്തനുമാക്കി മാരുതി വിപണിയിലെത്തിച്ചു.

ബി എസ് -6 മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കുന്ന എഞ്ചിനും കൂടുതല്‍ സുരക്ഷാ സൗകര്യങ്ങളുമാണ് പുതിയ അള്‍ട്ടോയുടെ പ്രത്യേകതകള്‍. ഇത്തവണ മൂന്നു വേരിയന്റുകളില്‍ എത്തുന്ന വാഹനത്തിന് നിലവിലെ മോഡലിനെക്കാള്‍ 30,000 രൂപയോളം കൂടുതലാണ്.

2.93 ലക്ഷം രൂപ, 3.5 ലക്ഷം രൂപ, 3.71 ലക്ഷം രൂപ എന്നിങ്ങനെയാണ് വേരിയന്റുകളുടെ എക്‌സ്-ഷോറൂം വില. 22.05 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. അപ്ടൗണ്‍ റെഡ്, സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ, മൊജീറ്റോ ഗ്രീന്‍, സെറൂലിയന്‍ ബ്ലൂ എന്നീ ആറ് നിറങ്ങളില്‍ പുത്തന്‍ അള്‍ട്ടോ സ്വന്തമാക്കാം.

കൂടാതെ ആഗോളതലത്തിലെ ആദ്യ ആള്‍ട്ടോ കാറിന് ഈ വരുന്ന ഒക്ടോബറില്‍ 40 വയസ് തികയുകയാണ്. 1979 ഒക്ടോബറിലാണ് ജപ്പാനിലെ സുസുക്കി പ്ലാന്‍റില്‍ ഈ ഹാച്ച് ബാക്ക് ജനിക്കുന്നത്.

നാല്‍പ്പതാം വാര്‍ഷിക ദിനത്തില്‍ അള്‍ട്ടോയുടെ പുതു തലമുറ മോഡലിനെ സുസുക്കി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 മോഡല്‍ സുസുക്കി അള്‍ട്ടോയാണ് നിലവില്‍ ആഗോള നിരത്തുകളിലോടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*