മറ്റൂർ സ്വദേശിയെ കുത്തി പരിക്കേൽപിച്ച കേസ്സിലെ പ്രതികളെ അറസ്റ്റു ചെയ്തു

മറ്റൂർ സ്വദേശിയെ കുത്തി പരിക്കേൽപിച്ച കേസ്സിലെ പ്രതികളെ അറസ്റ്റു ചെയ്തു

കാലടി ടൌണിൽ വച്ച് മണ്ണൂർ സ്വദേശിയായ അമോസ് എന്നയാളെ കഴിഞ്ഞ ദിവസം രാത്രി കുത്തി പരിക്കേൽപിച്ച കേസ്സിലെ പ്രതികളെ അറസ്റ്റു ചെയ്തു .

ചൊവ്വര കൊണ്ടോട്ടി അറേലിപറമ്പിൽ വീട്ടിൽ അഫ്സൽ ( 27 ) , കൊണ്ടോട്ടി വെളുത്തേടത്ത് വീട്ടിൽ ഇജാസ് ( 24 ) , ശ്രീഭൂതപുരം എമ്പലശ്ശേരി വീട്ടിൽ വൈശാഖ് ( 27 ) , കൊണ്ടോട്ടി പടിയകൂന്നിൽ വീട്ടിൽ അൻസിൽ ( 27 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തികിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാലടി പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു . രാഹുൽ എന്നയാൾക്ക് ആമോസ് വായ്പയായി നൽകിയ പണം തിരികെ ചോദിച്ചപ്പോഴുണ്ടായ വാക്കു തർക്കത്ത തുടർന്ന് കൂത്തി പരിക്കേൽപ്പിക്കുകയായിരുന്നു .

കാലുകളിലും കൈത്തണ്ടയിലും പൃഷ്ഠം ഭാഗത്തും പരിക്കേറ്റ ആമോസ് അങ്കമാലിയിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . പെരുമ്പാവൂർ ഡി വൈ എസ് പി ബിജു മോന്റെ നിർദ്ദേശാനുസരണം കാലടി പോലീസ് ഇൻസ്പെക്ടർ ലത്തീഫ് എം ബി , സബ് ഇൻസ്പെക്ടർ സ്റ്റെപ്സ്റ്റോ ജോൺ ടി എൽ

ഡേവിസ് ടി എ . ദേവസി പി വി , ജോയി , എ.എസ്.ഐ മാരായ അബ്ദുൾ സത്താർ , സാജു കെ സി , സി പി ഒ മാരായ എൻ പി അനിൽ കുമാർ , നൗഫൽ കെ എം , മനോജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത് . പ്രതികളെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*